ഭൂമിയിലെ രാജാക്കന്മാര് എന്ന സിനിമയിലെ അങ്കക്കലിയേറി, ചേകവന്മാരെ വെല്ലുവിളിയ്ക്കുന്ന അമ്മാവന്. ഇതില്‍ ജഗതിയുടേത് മാത്രമായ ചില മാനറിസങ്ങള്‍ കാണാം. ഈ വീഡിയോ മിസ്സാക്കരുത്. :)
Subscribe to:
Post Comments (Atom)
ചില വസ്തുതകള്‍:
ചെല്ലപ്പേര്: അമ്പിളി
ജനനം: 5 ജനുവരി 1951
സ്ഥലം: തിരുവനന്തപുരം
ഭാര്യ: ശോഭ
കുട്ടികള്‍: രാജ് കുമാര്‍, പാര്‍വ്വതി (ലക്ഷ്മി)
അച്ഛന്: പ്രസിദ്ധ നാടകകൃത്തും സാഹിത്യകാരനുമായ എന്‍ കെ ആചാരി
അവാര്‍ഡുകള്‍:
സംസ്ഥാന ഫിലിം അവാര്‍ഡ്:
2008: ജൂറിയുടെ പ്രത്യേക പരാമര്‍ശം
ചിത്രം: പരദേശി, വീരാളിപ്പട്ട്, അറബിക്കഥ.
2007: ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്
മികച്ച രണ്ടാമത്തെ നടന്
ചിത്രം: ക്ലാസ്സ്മേറ്റ്സ്, പളുങ്ക്, വാസ്തവം
2002: മികച്ച രണ്ടാമത്തെ നടന്,
ചിത്രം: നിഴല്‍ക്കുത്ത് , മീശമാധവന്
1991: മികച്ച രണ്ടാമത്തെ നടന്,
ചിത്രം: അപൂര്‍വ്വം ചിലര്‍, കിലുക്കം.
മലയാളസിനിമയ്ക്ക് നല്കിയ സംഭാവനകള്‍ക്ക് ലഭിച്ച മറ്റു അവാര്‍ഡുകള്‍
2005: പ്രേം നസീര്‍ അവാര്‍ഡ്
2005: സത്യന് മെമോറിയല്‍ അവാര്‍ഡ്
(N.A.): ബഹാദൂര്‍ അവാര്‍ഡ്
മറ്റുചില വസ്തുതകള്‍:
മലയാളമൊഴികെ മറ്റേതൊരു ഭാഷാചിത്രത്തിലും ഇതുവരെ അഭിനയിച്ചിട്ടില്ല
2006-ല്‍ 21 സിനിമകളില്‍ അഭിനയിച്ചു.
ഇത്രയേറെ തിരക്കേറിയ നടനായിട്ടും സെക്രട്ടറിയോ പി. എ. യോ ഇല്ലാത്ത നടന്.
സെല്‍ഫോണ്‍ ഉപയോഗിയ്ക്കാത്ത അപൂര്‍വ്വം ചില നടന്മാരില് ഒരാള്‍.
ജഗതിയെ ഏതെങ്കിലും പരിപാടിയ്ക്ക് വിളിയ്ക്കാന്‍ താല്പര്യമുള്ളവര് കുട്ടികളുടെ അനാഥാലയത്തിലേയ്ക്ക് 10000 രൂപ സംഭാവന ചെയ്ത രസീത് കാണിയ്ക്കേണ്ടതാണ്.
ഇപ്പോഴും അച്ഛന് ഉപയോഗിച്ചിരുന്ന പഴയ കാര്‍ ഉപയോഗിയ്ക്കുന്നു.
അച്ഛന് സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു.
1989-ല്‍ അന്നക്കുട്ടീ കോടമ്പാക്കം വിളിയ്ക്കുന്നു എന്ന സിനിമയും 1997-ല്‍ കല്യാണ ഉണ്ണീകള്‍ എന്ന സിനിമയും സംവിധാനം ചെയ്തെങ്കിലും ഈ സിനിമകള്‍ ബോക്സോഫീസില്‍ വിജയിച്ചില്ല.
1975-ല്‍ ചട്ടമ്പി കല്യാണി എന്ന സിനിമയിലൂടെ മലയാള സിനിമാരംഗത്ത് ചുവടുറപ്പിച്ച ശ്രീ ജഗതി ശ്രീകുമാര്‍, 1100-ല്‍ പരം ചിത്രങ്ങളിലൂടെ മലയാളിയ്ക്ക് മറക്കാനാവാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച് തന്റെ ജൈത്രയാത്ര തുടരുകയാണ്. ലോക സിനിമാരംഗത്ത് ഇത്രയും സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വേറൊരു നടനില്ല. അദ്ദേഹത്തിന് ഇനിയും ഒരുപാട് നല്ല വേഷങ്ങളും നന്മ നിറഞ്ഞ ജീവിതവും നമ്മള്ക്കാശംസിക്കാം.
(Reference Courtesy : Wiki, Imdb)
10 comments:
ഭൂമിയിലെ രാജാക്കന്മാര് എന്ന സിനിമയിലെ അങ്കക്കലിയേറി, ചേകവന്മാരെ വെല്ലുവിളിയ്ക്കുന്ന അമ്മാവന്. ഇതില്‍ ജഗതിയുടേത് മാത്രമായ ചില മാനറിസങ്ങള്‍ കാണാം.
ഈ വീഡിയോ മിസ്സാക്കരുത്. :)
Chirichu marichoo entamacheeee
ഹെന്റമ്മച്ചീ.....
“ഹെന്റമ്മച്ചീീീീീീീ.....”
“വീണതല്ല... സാഷ്ടാംഗം പ്രണമിച്ചതാ...!”
ഹി ഹി.. സൂപ്പര്‍ സീന്‍സ്....
ജഗതിക്ക് തുല്യം ജഗതി മാത്രം.. :-)
എന്റെ പള്ളീ.. കലക്കന്‍ ഈ സിനിമ ഞാന്‍ കണ്ടിട്ടില്ല
This is a movie that I saw somany times. This is the best scene of Jagathy in that. Couldn't control my laugh, seeing after a long time. Thanks!
“വീണതല്ല... സാഷ്ടാംഗം പ്രണമിച്ചതാ...!”
ഞെരിപ്പുസീനുകളാണെന്റമ്മച്ചീ...
പോരാഞ്ഞ് ഒടുക്കം...
“തുളുനാട്ടില്‍നിന്നും കള്ളപ്പയറ്റുപഠിച്ചിട്ടുവന്ന കള്ളബഡുവാ...
ഇന്നിറങ്ങിക്കോണം ഈ അങ്കത്തട്ടീന്ന്..
ഈ കൊട്ടാരവളപ്പീന്ന്..ഈ ടെറിട്ടറീന്ന്...
പോടാ...
(ബാധയിറങ്ങിയ തനി ജഗതി): പോടേ..!!”
അങ്കത്തട്ടില്‍ വീണുകിടക്കുമ്പഴത്തെ ആ മുഖഭാവം!
സുമേഷുപറഞ്ഞ ‘ജഗതിയുടേത് മാത്രമായ ചില മാനറിസങ്ങള്‍’!
ജഗതിയാണുതാരം!!
ഹഹഹ... അതെയതെ..ആ താഴെക്കിടന്നുള്ള പിടച്ചിലും പിന്നെ തലപോയെന്നു കരുതി മൂന്നാലു സെക്കന്റു നേരത്തേയ്ക്ക് വേച്ചു വേച്ച് നടക്കുന്ന സീനുമൊക്കെ വേറെ ആരു ചെയ്താല്‍ ജനം ചിരീയ്ക്കും?? സൂപ്പര്‍ബ്
സുമേഷേ.., ഇത് പോസ്റ്റിയതിന് നന്ദി. മുമ്പ് കണ്ടിട്ടുള്ളതാണെങ്കിലും കൂടുതല്‍ ശ്രദ്ധിയ്ക്കുന്നത് ഇപ്പോഴാണ്. ജഗതി തന്നെ താരം...!!!
എന്റമ്മച്ചീ...
Post a Comment