Wednesday, April 9, 2008

ജഗതിയാണ് താരം

പ്രിയ ജഗതി ഫാന്‍സ് ബ്ലഗാ‍ക്കളെ,














ശ്രീ ജഗതി ശ്രീകുമാറിന്റെ വേറിട്ട അഭിനയചാതുര്യത്തെകുറിച്ചും, അദ്ദേഹം ചെയ്ത കഥാപാ‍ത്രങ്ങളെകുറിച്ചും, വീഡിയോ, ചിത്രങ്ങള്‍ എന്നിവ പങ്കുവക്കുന്നതിനുമായി ഇതാ ഒരു ബ്ലോഗ്.

വരുവിന്‍, അംഗമാകുവിന്‍, അര്‍മ്മാദിക്കുവിന്‍.

45 comments:

കുറുമാന്‍ said...

പ്രിയ ജഗതി ഫാന്‍സ് ബ്ലഗാ‍ക്കളെ,



ശ്രീ ജഗതി ശ്രീകുമാറിന്റെ വേറിട്ട അഭിനയചാതുര്യത്തെകുറിച്ചും, അദ്ദേഹം ചെയ്ത കഥാപാ‍ത്രങ്ങളെകുറിച്ചും, വീഡിയോ, ചിത്രങ്ങള്‍ എന്നിവ പങ്കുവക്കുന്നതിനുമായി ഇതാ ഒരു ബ്ലോഗ്.

വരുവിന്‍, അംഗമാകുവിന്‍, അര്‍മ്മാദിക്കുവിന്‍.

ഇടിവാള്‍ said...

ഹെന്റമ്മച്ചീ‍ീ‍ീ‍ീ‍ീ‍ീ...
ഞ്യാനിവിടൊണ്ടേ! ;)

[ nardnahc hsemus ] said...

“നാരായണാ...”

“കൂരായണാ..., താന്‍ പോഡേയ്“

കുറുമാന്‍ said...

ഇവിടെ നിശബ്ദത പാലിക്കുക

ക്വേ....ക്വേ......ക്വേ...

ഇവിടെ തുപ്പരുത്

ക്ര്ര്ര്ര്ര്ര്ര്.......തൂ

[ nardnahc hsemus ] said...

“യെന്തുവാഡേയ് യിത്?? ഈ ഫോറസ്റ്റ് മുഴുവന്‍ കാടാണല്ലോ...”

Sharu (Ansha Muneer) said...

വെല്‍ക്കം ടു ഊട്ടി; നൈസ് ടു മീറ്റ് യു :)

[ nardnahc hsemus ] said...

കുറുമാനേ,
“ഇതിങ്ങനെ പോയാല്‍, നിന്റെ ജീവിതം കോമയിലും എന്റേത് ഫുള്‍സ്റ്റോപ്പിലുമാകും!”

കുറുമാന്‍ said...

അയ്യോ ഇതല്ല ഞാന്‍ വിഴുങ്ങിയ കുതിര. ഞാന്‍ വിഴുങ്ങിയത് കറുത്ത കുതിരയാണ്.

ട്ടുക് ടുക്, ട്ടുക് ബ്ബേഈ

G.MANU said...

thakarthu . aasamsakal

G.MANU said...

സുമേഷിനോട് : മാടിനറിയാമോ മാമ്പഴത്തിന്റെ രുചി (ജഗതി ഇന്‍ വാര്‍ദ്ധക്യപുരാണം)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ വേഡ് വെരി തോട്ടില്‍ കളയ്യോ‍ാ‍ാ‍ാ‍ാ‍ാ‍ാ


ഞാനും ഇവിടൊണ്ടേ.....

യാരിദ്‌|~|Yarid said...

നിങ്ങളു ഓവര്‍ടെക്ക് ചെയ്തല്ലൊ മാഷെ...കൂവിയിട്ടെ പോകുന്നുള്ളൂ..


കൂഊഊഊഊയ്ര്, കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്..

കുറുമാന്‍ said...

യാരിദേഎ, ഈമെയില്‍ ഐഡി താ‍ാ അംഗത്വം അയക്കാAമ്

യാരിദ്‌|~|Yarid said...

ur Orkutil oru message ayachitundu mashe..

കുറുമാന്‍ said...

ഓര്‍ക്കുട്ട് ബ്ലോക്കാണ്‍ യാരിദേ.....

ragesku@gmail.com

ഇല്‍ ഒരു മെയിലയക്കൂ

ശ്രീ said...

എന്നേം കൂട്ടണേ...
ജഗതിയെ ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ... ഹെന്റമ്മച്ചീ... (ജഗതി സ്റ്റൈല്‍)

കുറുമാന്‍ said...

ശ്രീയെ ക്ഷണക്കത്ത് അയച്ചിട്ടുണ്ട്റ്റ് കിട്ടിയില്ലെ

യാരിദ്‌|~|Yarid said...

ഹങ്ങനെ ഞാനും ജഗതി ക്ലബിലംഗമായി.. എന്റാകുലമ്മചീ...

അതുല്യ said...

ശ്രീ ജഗതിയേ പോലെ മറ്റൊരു നടനുണ്ടോ? മോഹന്‍ലാലു പോലും ഒരു പരിതി വരെ, ജഗതിയുടെ സഹ നട വേഷം കൊണ്ടാണു മിക്ക വേഷങ്ങളിലും തിളങ്ങാന്‍ കഴിഞതെന്നാണു ഞാന്‍ കരുതാറുള്ളത്. യോദ്ധയിലെ, ജഗതിയ്ക്ക് പകരം മറ്റ് ആരെ കിട്ടിയിരന്നുവെങ്കിലും ആ പടം മോഹന്‍ലാലിന്റെ ഹിറ്റ് ലിസ്റ്റില്‍ കേറുമായിരുന്നില്ല.

ഉദയനാണു താരത്തിലെ, ശ്രീനിവാസനെ അഭിനയം പഠിപ്പിയ്ക്കുന്ന ഒറ്റ സീന്‍ പോരെ അങ്ങരുടെ മികവ് തെളിയിയ്ക്കാന്‍. ആ മുഖത്ത് ആ സമയത്ത് തെളിഞ് വന്നിരുന്ന നവരസങ്ങള്‍ അത് പോലെ ആര്‍ക്കാണു തികച്ചഭിനയ്ക്കാന്‍ സാധിയ്ക്കുക?

മോഹന്‍ലാല്‍ ഡോക്ടറായിട്ട് ഇരിയ്ക്കുന്ന ഒരു സിനിമയില്‍, കുതിരയേ മിഴുങ്ങിന്ന് പറഞ് വരുന്ന ജഗതിയേ ആര്‍ക്കാണു മറക്കാന്‍ പറ്റുക? താളവട്ടത്തിലേ സോമനേ പള്ള് പറയുന്ന സീന്‍?കാബുള്ളി വാലയിലെ, ഒരു ചാക്ക് പുതച്ച്, അത് വലിച്ച് കീറുമ്പൊഴ്, ചുമ്മ നേരെ ചൊവ്വേ വെളിയ്ക്കിറങ്ങാണ്ടെ ഒരോന്ന് കിടന്ന് അമറിക്കോളും! പിടക്കോഴി കൂവുന്ന നൂറ്റാണ്ട്. ജഗതി ഇടുന്ന പകുതി ഇഫേണ്ട്ടുണ്ടെങ്കില്‍, അങ്ങേരു വേറെ എവിടേലും ആണെലു, ഓസ്ക്കാര്‍ നേടിയേനെ. കേരള ഹൊഉസില്‍ ആണെന്ന് തോന്നുന്നു, റോള്‍ഡ് ഗോള്‍ഡ് മാലകളിട്ട്, എനിക്ക് ചൊറിയുന്നേ ചൊറിയുന്നേ ന്ന് പറഞ് ഡോക്ടറെ കാണാന്‍ പോകുന്നത്. പിന്നെയുള്ളത്, തല മാടി ഒതുക്കി, നടക്കുന്ന വെളിച്ചപാടിന്റേത് (പൊന്മുട്ടയിടുന്ന താറാവ്?) , നന്ദനം സിനിമയിലെ, ഇന്നസന്റ് കെകയോടെ ജഗതീനെ കോഴിക്കാല്‍ തിന്നുമ്പോ പിടിയ്ക്കുന്ന സീന്‍? മീശമാധവനിലേ എന്റെ പേരിലു ഒരു വെടി വഴിപാട്, പേരു വിളിച്ച് പറയാണ്ടെ ചെയ്യോ ന്ന് ചോദിയ്ക്കുന്ന ദയനീയ സീന്‍? ശ്ശോ, സായിപ്പിന്റെ പണിയില്ലായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ കുറെ കുറെ എഴുതിയേനെ, അങേരുടെ സീനിനെ പറ്റി.

ശ്രീ ജഗതീടെ കാലം കഴിഞാല്‍ അങ്ങേരെ മാറ്റി വച്ച് ഒരു അഭിനയം കാശ്ചവച്ച് അത് നികത്താന്‍ ആര്‍ക്ക് ക്ഴിയും ഇനി? പക്ഷെ ഈയ്യിടെ ആയി, ജഗതി ചുമ്മാതെ, മോഹന്‍ലാലിന്റെം, ഹീറൊ നടന്മാരുടെയും എല്ലാം, പടെ പടെയ് ന്നുള്ള ചെകിട്ടതടിയ്ക്കാന്‍ മാത്രമുള്ള ഒരു സെഇഡ് നടനായിട്ട് തീരുന്നുണ്ട്. മിക്ക പടത്തിലും കാണാം ഈ ചെപ്പക്കുറ്റിയ്ക്ക് വെറുതെ നിന്ന് വാങുന്ന അടിയും, ചാണകക്കുഴിയിലോ, ചെളിക്കുഴിയിലോ മറ്റോ വീഴുന്ന സീനും. ഇത് ഒക്കെ കണ്ട് ഇനിയും ചിരിയ്ക്കുന്നവരുണ്ടാവുമോ?

യാരിദ്‌|~|Yarid said...

അതുല്യ ചേച്ചി ഏക് ലഡ്കാ ഏക് ലഡ്കി ഇതു വഴി പോണ ദേഘി...!!

യാരിദ്‌|~|Yarid said...

ജഗതി: എന്നെ കൂടോത്രം ചെയ്തു കൊല്ലാന്‍ നോക്കിയ നായിന്റെ മോന്റെ തല മണ്ട പൊട്ടി ചാവണെ..

നെടുമുടി: ഛെ പൂജാ വേളയില്‍ അസഭ്യം പറയരുത്..

ജഗതി: എന്നാല്‍ ആ മഹാന്റെ ശിരസു പിളര്‍ന്ന് അന്തരിക്കണെ!!!!

കുറുമാന്‍ said...

അതുല്യേച്ചി, ഇങ്ങനെ ചുമ്മാ സീന്‍ സീനായി പറയാAണ്ട്, ഓരോ സീനും തപ്പി, ഫോട്ടമോ, വീ‍ഡിയോ ക്ലിപ്പോ ഒക്കെ എടുത്ത് ചാര്‍ത്തെന്നേ..

asdfasdf asfdasdf said...

ഒന്നുകില്‍ ഊട്ടി അല്ലെങ്കി ചട്ടി..

[ nardnahc hsemus ] said...

മനു അങ്കിള്‍:

ജ്വാജി? യെത് ജ്വാജി?
അവനും ഞാനും അടിച്ച് പിരിഞ്ച്..

क्या??

പോട്ടി പോട്ടി

जगडा?? क्या तुम मॆरा साथ जगडा करना चाहते हॊ??

ഹാ അതെ ജഗഡ..ജഗഡ


“ടിച്ചി ക്യാം...”

അയ്യോ!!! (ബാക്ക് ടു ഹോസ്പിറ്റല്‍)

കുറുമാന്‍ said...

ഇതെന്താ ഒരു ഗ്ലാസ്സ്, നീ അടിക്കുന്നില്ലെ?

ഞ്യാനേ അടിക്കുന്നുള്ളൂ :)

അതുല്യ said...

നീ പോടാ കുറു. എന്റെ സായിപ്പിന്റെ പണ്ടാരം 3 കൊല്ലത്തെ എക്സല്‍ സ്റ്റോക്കൊക്കെ ഞാന്‍ ബ്ലോഗ് എഴുതി തിത്തിതാരെ കളിച്ച് നടന്നോണ്ട്, തോടാണ്ടെ വച്ചിരീയ്ക്കാ. പിന്നെ കാണാം സായിപ്പേന്ന് പറയാന്‍ നിക്കുമ്പോഴെങ്കിലും തീര്‍ത്ത് കെട്ടി കൊടുത്തില്ലേലു അങ്ങേരെന്നേ ഇവിടെ വന്ന് തല്ലിയേച്ച് പോവും. ഓര്‍മ്മ വരുമ്പൊഴ് വരുമ്പൊഴ് വന്ന് പറഞിട്ട് പോവാവേ ഞാന്‍.

ജഗതീടെ ഒരു സീരയസ് പടം ഇല്ലായിരുന്നോ, വിദ്യാധരന്‍ എന്ന് ക്യാരക്ടറിനു തന്നെ പേരുള്ളത്? സുകന്യേടേ കൂടെ അഭിനയിചത്? പിന്നെ ഇരട്ട റോളിലുള്ളത്, ഒന്നില്‍ ഒരു മന്ത്രീം, പിന്നെ ഒന്നില്‍ മന്ത്രീനെ തട്ടി കോണ്ട് പോയിട്ട് കാട്ടിലട്ട്റ്റ്, പിന്നെ ഒരു ഇരപ്പാളി സ്വഭാവഅമുള്ള ജഗതി മന്ത്രിയാവുന്നതുമൊക്കേ? ഹരിഹരന്‍ പിള്ള ഹാപ്പിയാണു? അതിലു കട്ടില്‍ കൊണ്ട് പോയി ഫിറ്റ് ചെയ്തിട്ട്, ഒക്കേ റേഡീന്ന് പറയുമ്പോ, തൂണിനെ അകത്താക്കി ഫിറ്റ് ചെയ്ത സീന്‍?

Anonymous said...

ഫോട്ടോസ് എക്സ്ട്രാ വല്ലതും വേണമെങ്കില്‍ മെയില് ചെയ്തേക്കാം
കേട്ടോ ..
എന്തരു വേണം അറിയിച്ചാല്‍ മതി.

[ nardnahc hsemus ] said...

ച്യാക് ച്യാക് ച്യാക്....

(തലയിലൂടെ മുണ്ടിട്ട് വന്ന് മഞ്ഞുമൂടിയ ഗ്ലാസ്സ് നക്കി വൃത്തിയാക്കി ഉള്ളിലേയ്ക്ക് നോക്കുന്നു)

ഠേ... ഠേ...ഠേ...

അയ്യോ... വെടി വെക്കരുത്.. വെക്കരുത്

*************************

ആശുപത്രി

“നാലു ബുള്ളറ്റാണ് എടുത്തത്.....“

“വല്ല മിസൈലും ഉണ്ടോന്നു നോക്കാമായിരുന്നില്ലേ...ഡേയ്...ആ..ഹ്..ഹ്...”

അതുല്യ said...

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാര്‍ സംസാരിക്കുന്നു‍. ചിത്രഭൂമിക്കു വേണ്ടി ബൈജു പി സെന്‍ തയാറാക്കിയത്.

വീട്
തിരുവനന്തപുരത്ത് ഷൂട്ടിങ്ങ് ഉള്ളപ്പോള്‍ എനിക്കു വലിയ സന്തോഷമാണ്. കാരണം ആ കാലങ്ങളില്‍ എന്റെ കുടുംബത്തോടൊപ്പം കഴിയാം. എന്നാലും, ആ സമയങ്ങളില്‍ എന്റെ കുട്ടികളെ ‘കാണാന്‍’ മാത്രമേ പറ്റൂ.. സംസാരിക്കാന്‍ കഴിയാറില്ല.
രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് ലൊക്കേഷനില്‍ പോകും. വൈകുന്നേരം പത്തു മണിക്കേ വീട്ടിലേക്കു തിരിക്കാന്‍ പറ്റാറുള്ളു. അപ്പോഴേക്കും കുട്ടികള്‍ ഉറങ്ങിക്കാണും. അങ്ങനെ പത്തു ദിവസം തുടര്‍ച്ചയായി വീട്ടിലുണ്ടായിരുന്ന സമയത്തു പോലും മക്കള്‍ ചോദിച്ചിട്ടുണ്ട്, അച്ഛന്‍ എപ്പോള്‍ വന്നെന്ന്!
കുട്ടികളുടെ കാര്യം നോക്കി അവരെ വളര്‍ത്തിയത് ഭാര്യയാണ്. ഷൂട്ടിങ് തിരക്കിനിടയില്‍ മക്കളെ അപൂര്‍വമായി മാത്രമേ വിളിക്കാറുള്ളു. പക്ഷേ, അവരുടെ അമ്മയില്‍ നിന്ന് എല്ലാ കാര്യങ്ങളും അറിയാറുണ്ട്. ജീവിതത്തിലെ ഏറിയ പങ്കും ഞാന്‍ നിര്‍മാതാക്കള്‍ക്കു വേണ്ടിയാണ് ഉപയോഗിച്ചത്.

ഷൂട്ടിങ്ങ് തിരക്കിനിടയില്‍ എപ്പോഴെങ്കിലും രണ്ടു ദിവസം കിട്ടി വീട്ടിലെത്തിയാല്‍ ഏതെങ്കിലും സുഹൃത്ത് വന്നു വിളിക്കും, ഒരു നാട മുറിക്കാനോ അല്ലെങ്കില്‍ ഏതെങ്കിലും ഫങ്‌ഷനോ ഒക്കെ. ഒരിക്കലും ഒഴിച്ചു കൂടാന്‍ പറ്റാത്ത സുഹൃത്തായതിനാല്‍ അതിനു പോകേണ്ടി വരും. അവിടെ വച്ച് മറ്റാരെയെങ്കിലും കാണും. അടുത്ത ദിവസം അവരും വിളിക്കും. അങ്ങനെ രണ്ടു ദിവസവും പോകും.

മൊബൈല്‍ ഫോണും സഹായിയും ഇല്ലാത്ത നടന്‍
ഒരു പക്ഷേ, സിനിമാചരിത്രത്തില്‍ തന്നെ ഇങ്ങനെ ഒരു പദവി എനിക്കു മാത്രമായിരിക്കും. എനിക്കു പേഴ്‌സണല്‍ സെക്രട്ടറിയോ മാനേജരോ ഇല്ല. ഞാനും എന്റെ പേഴ്‌സണല്‍ ഡയറിയുമാണ് എല്ലാം കൈകാര്യം ചെയ്യുന്നത്. പരിപാടികള്‍ ഡയറിയില്‍ കുറിച്ചിടും. സമയമാകുമ്പോള്‍ ബൂത്തില്‍ നിന്ന് വിളിച്ച് കാര്യം പറയും.
മൊബൈല്‍ ഉപയോഗിക്കുന്ന ശീലമില്ല. അതുകൊണ്ട് യാതൊരു വിഷമവും ഉണ്ടായിട്ടുമില്ല. എന്നെ കിട്ടേണ്ടവര്‍ വീട്ടില്‍ വിളിച്ചാല്‍ ഭാര്യയോ മക്കളോ ഞാന്‍ എവിടെയുണ്ടെന്ന് വ്യക്തമായി പറയും. എന്റെ താമസമാറ്റത്തേക്കുറിച്ച് ദിവസവും വീട്ടില്‍ വിളിച്ച് അറിയിക്കാറുണ്ട്. എന്നെ തന്നെ കിട്ടിയേ തീരൂ എന്നുള്ളവര്‍ക്ക് ശ്രമിച്ചാല്‍ എന്നെത്തന്നെ കിട്ടാറുണ്ട്. അല്ലാത്തവര്‍ക്ക് എന്നെ കിട്ടില്ല. അല്ലാത്തവര്‍ക്ക് എന്തിനു കിട്ടണം?

ഞാന്‍ സഹായികളേയും കൂടെ നിര്‍ത്താറില്ല. ലൊക്കേഷനില്‍ ഡയറക്ടര്‍ ലഞ്ച് ബ്രേക്ക് പറയുമ്പോള്‍ ആരെങ്കിലും ഭക്ഷണം കൊണ്ടു തരും എന്നു കരുതി ഞാന്‍ ഇരിക്കാറില്ല. ഒരു പ്ലേറ്റെടുത്തു കഴിക്കും. ഭക്ഷണത്തിനു വേണ്ടിയാണ് ഞാന്‍ ജോലി ചെയ്യുന്നത്. പഴയ കാലം, ആഹാരം പാകം ചെയ്യുന്ന അടുക്കളയില്‍ പോയിരുന്നാണ് ഞാന്‍ ഭക്ഷണം കഴിച്ചിരുന്നത്. സ്വയം എടുത്തു കഴിക്കുമ്പോള്‍ ആവശ്യമുള്ളതു മാത്രം എടുക്കാം. ആവശ്യമില്ല്ലാത്തത് എടുക്കണ്ട. ഭക്ഷണം വെയിസ്റ്റാക്കരുതെന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍.

എല്ലാം ഡബിള്‍ (പ്രതിഫലം ഒഴികെ)!
ഷൂട്ടിങ്ങിനായി വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ രണ്ടു പെട്ടി കൊണ്ടു വരാറുണ്ട്. ഒരു വലിയ പെട്ടിയും ഒരു ചെറിയ പെട്ടിയും. വലിയ പെട്ടി കേരളത്തിന്റെ നടുക്കുള്ള സ്ഥലമായ എറണാകുളത്ത് വയ്ക്കും. പെട്ടെന്ന് ഷൂട്ടിങ്ങിനായി കണ്ണൂരോ കോഴിക്കോട്ടോ പോകണമെങ്കില്‍ മെയിന്‍ ബോക്സില്‍ നിന്ന് രണ്ടു ദിവസത്തിനു വേണ്ട സാധനങ്ങളും കൊണ്ടുപോകും. ടവല്‍, ടൂത്ത് ബ്രഷ്, ഡ്രസ്... എല്ലാം ഐറ്റവും എനിക്കു രണ്ടാണ്; പ്രതിഫലം ഒഴികെ.

സിനിമാലോകം
സിനിമാലോകത്ത് ഇല്ലാത്തത് ഉണ്ടെന്നു പറയാനും ഉള്ളതെല്ലാം ഇല്ലെന്ന് പറയാനുമാണ് പലര്‍ക്കും താല്പര്യം. കലാകാരന്മാരുടെ ശൂന്യത ഇന്നത്തെ സാഹചര്യത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്. പഴയ തലമുറയില്‍ പെട്ട ഒരാ‍ള്‍ എന്ന നിലയില്‍ ആ കാര്യത്തില്‍ ദു:ഖമുണ്ട്; നിരാശയും.

പുതിയ തലമുറയില്‍ ദിലീപ് കഴിഞ്ഞാല്‍ വളരയധികം പ്രതീക്ഷ അര്‍പ്പിക്കാന്‍ പറ്റിയ നടനെ ഞാന്‍ കണ്ടിട്ടില്ല. ദിലീപിന് ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥതയുണ്ട്. സ്വന്തമായ ഒരു ലോകം സൃഷ്ടിച്ച് അതിനു ചുറ്റും തനിക്കു വഴങ്ങുന്ന കുറച്ചു പേരെ നിര്‍ത്തിക്കൊണ്ടു പോകണമെന്നല്ല, കഥയ്ക്കു പറ്റിയ പ്രഗത്ഭരെ തിരഞ്ഞെടുക്കാന്‍ ദിലീപ് നിര്‍മാതാക്കളോടു പറയാറുണ്ട്. അനുയോജ്യമല്ലാത്ത കഥാപാത്രങ്ങളെ പേറുന്ന താരങ്ങളെ പ്രേക്ഷകര്‍ പുറംതള്ളുമെന്ന് ആ നടന് അറിയാം. ബാക്കിയുള്ളവര്‍ അവരുടെ ഭാഗം ഭംഗിയാക്കാനാണ് ആഗ്രഹിക്കുന്നത്.

സിനിമ പ്രേക്ഷകരെ മറക്കരുത്
നല്ല നടന്മാരെയും സംവിധായക്കരെയും തിരക്കഥാകൃത്തുക്കളെയും പ്രേക്ഷകര്‍ക്ക് അറിയാം. നല്ലതിനെ എന്നുമവര്‍ സ്വീകരിക്കും. പ്രഗത്ഭ തിരക്കഥാകൃത്തുക്കളുടെ മോശം ചിത്രങ്ങള്‍ ദയനീയമായി പരാജയപ്പെട്ടപ്പോള്‍ നവാഗതനായ ബ്ലസിയുടെ ‘കാഴ്ച’ പ്രേക്ഷകര്‍ കൈ നീട്ടി സ്വീകരിച്ചിട്ടുണ്ട്. സിനിമക്കാര്‍ തെറ്റുകള്‍ തിരിച്ചറിയാന്‍ പഠിക്കേണ്ടതുണ്ട്. പ്രേക്ഷകരെ കുറ്റം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ശരിയല്ല.

സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി ഒരിക്കലും പ്രേക്ഷകന്‍ സമ്മാനിക്കുന്നതല്ല. താരങ്ങള്‍ സമ്മാനിക്കുന്നതാണ്. കലാകാരന്റെ റേഞ്ച് എത്രമാത്രമുണ്ടെന്ന് പരിഗണിച്ചാകണം സൂപ്പര്‍ സ്റ്റാര്‍ പദവി നല്‍കേണ്ടത്. അങ്ങനെയാകുമ്പോള്‍, ഞാന്‍ പറയും ഞാ‍നൊരു സൂപ്പര്‍ സ്റ്റാറണെന്ന്. തില്ലകന്‍ ചേട്ടനും സൂപ്പര്‍ സ്റ്റാറാണ്. ഞങ്ങള്‍ക്കൊന്നും ഇവിടെ ഫാന്‍സ് അസോസിയേഷന്‍ ഇല്ല. എന്നാലും ഞാന്‍ പറയുന്നു, ഞാനൊരു സൂപ്പര്‍ സ്റ്റാറാണ്.

അഭിനയം
ഒരു നടന് ആഗ്രഹങ്ങള്‍ക്കതിരില്ല. ഉണ്ടായിരിക്കരുത്. വ്യത്യസ്തമായ വേഷങ്ങള്‍ക്കാണ് ഞാന്‍ കാത്തിരിക്കുന്നത്. ആയിരത്തി ഒരുനൂറിലധികം ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലും മോശം ചിത്രങ്ങളിലും അഭിനയിച്ചു. ആ കൂട്ടത്തില്‍ സംതൃപ്തി നല്‍കിയ സംവിധായകര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. ഒരു പ്രഗത്ഭ സംവിധായകന്റെ ചിത്രത്തിലെ നല്ല കഥാ‍പാത്രത്തെ കിട്ടുന്നതാണ് ഒരു നടന്റെ വലിയ സംതൃപ്തി. ആ സംതൃപ്തി എനിക്കു കിട്ടുന്നില്ല. അതു കിട്ടുമെന്നാണ് എന്റെ പ്രതീക്ഷ. ആരോഗ്യമുള്ള കാലത്തോളം അഭിനയിക്കാ‍നാണ് എന്റെ മോഹം.
--------------
ഇനി ഞാന്‍ പടമൊന്നും തന്നില്ലാന്ന്ന്‍ പറയരുത് :)
ഇനീം വരും ഈ വഴിയ്ക്ക് :)

nandakumar said...

ലക്ഷപ്രഭുവായ എന്നെ പിച്ചക്കാരനാക്കിയല്ലോഡെയ്.. രാവിലേ വന്നോളും നീലേം നീലേം ഇട്ടോണ്ട്. എന്നെ ‘നീലം മുക്കാനായിട്ട്’

http://nandaparvam.blogspot.com/

ശ്രീ said...

അതുല്യേച്ചിയേയ്
അതൊരു പോസ്റ്റാക്കാമായിരുന്നല്ലോ ഇതില്‍ തന്നെ...

...പാപ്പരാസി... said...

മ്മ്ലടവ്ടെ വര്ണ്ണ്ട് ട്ടാ നാളെ,കലാഭവന്റെ ഖത്തര്‍ സെന്റര്‍ ഉത്ഘാടനം ചെയ്യാന്‍...ഒന്ന് അര്‍മാദ്ദിക്കണം.

nandakumar said...

പേരോര്‍മ്മയില്ലാത്ത ഒരു സിനിമയില്‍ :-
സലിംകുമാര്‍ : (കൊമ്പന്‍ മീശ പിരിച്ച് കത്തി ചൂണ്ടി ) ആഹാ ഈ കരടിയോടാ കളി??! കരടി വാസൂനോട് കളി വേണ്ടാ. ഇത് കരടിയാ കരടി!!

ജഗതി : (ആത്മഗതം) ‘കരടി വീട്ടില്‍ വന്നോ അമ്മ കാട്ടില്‍ പോയോ?!’

Promod P P said...

ചില വീഡിയോ ക്ലിപ്പുകള്‍
http://it.youtube.com/watch?v=w4uKcjlmSZg&feature=related

http://it.youtube.com/watch?v=AtopTEIne-Y&feature=related

യാരിദ്‌|~|Yarid said...

ഹല്ല ഞാന്‍ അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ. ഇവിടെയാ‍രുമില്ലെ... ഹെന്റെ ആറ്റുകാ‍ാലമ്മച്ചി.....

[ nardnahc hsemus ] said...

1, 2, 3, 4, 5 ...

അയ്യോ എന്റെ അഞ്ചുകൊല്ലം പോയി!!!

കൊച്ചുത്രേസ്യ said...

ജഗതീടെ ഡയലോഗൊക്കെ ആരൊക്കെയോ പറഞ്ഞു കഴിഞ്ഞു. അതിന്റെ ദുഖം തീര്‍ക്കാന്‍ വേണ്ടി 'ഉദയനാണു താരം' ഫിലിമിലെ ജഗതി കാണിച്ച ആ എക്സ്ട്രാ രസങ്ങളുണ്ടല്ലോ.. ആ ഭാവങ്ങള്‌ മുഖത്തു വരുത്തിക്കൊണ്ടാണ്‌ ഈ കമന്റിടുന്നത്‌ :-))

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇവടെ രാത്ര്യാകുമ്പോ അവടെ പകല്‍ അവടെ രാത്യാകുമ്പോ ഇവടെ പകല്‍, അതോണ്ടാ ഞാനിത്രേം വൈക്യെ. ക്യൂ ഒന്നും നമ്മക്കു പറ്റ്യ പണിയല്ല.

priyapushpakam@gmail.com

ചുമ്മാ പോയങ്ങ് തോറ്റു കൊടുത്താ പോരേ... ( ഇതാര്‍ക്കാണെന്നു പറയണ്ടല്ലോ)

ദിലീപ് വിശ്വനാഥ് said...

ഹെന്റെ മുടിപ്പുര ഹമ്മച്ചിയേ.. ഹീ ബ്ലോഗ് മിന്നിച്ചേക്കണേ...

പൊറാടത്ത് said...

ഹൈ..., ഞാനും ഇണ്ട് ഷ്ടാ..

വിന്‍സ് said...

അമ്മച്ചി നേപ്പാളി ആണെങ്കിലും എരപ്പാളി ആണല്ലോ.

/ശ്രീ ജഗതിയേ പോലെ മറ്റൊരു നടനുണ്ടോ? മോഹന്‍ലാലു പോലും ഒരു പരിതി വരെ, ജഗതിയുടെ സഹ നട വേഷം കൊണ്ടാണു മിക്ക വേഷങ്ങളിലും തിളങ്ങാന്‍ കഴിഞതെന്നാണു ഞാന്‍ കരുതാറുള്ളത്./

ശക്തി ആയി എതിര്‍ക്കുന്നു. ഒപ്പത്തിനൊപ്പം റേഞ്ച് ഉള്ളവര്‍ തമ്മില്‍ അഭിനയിക്കുമ്പോള്‍ എല്ലാം ഒന്നിനൊന്നു മിച്ചം. ജഗതി പറഞ്ഞതു ക്വോട്ട് ചെയ്യുന്നു. “പന്തു പാസ്സ് ചെയ്താല്‍ അതു തിരിച്ചു പാസ്സ് ചെയ്യുന്നവരുടെ കൂടെ കളിക്കണം, മമ്മൂട്ടിക്കതില്ല അതു കൊണ്ടാണു ഞാന്‍ മോഹന്‍ ലാലിന്റെ കൂടെ അഭിനയിക്കുംബോള്‍ ഞങ്ങള്‍ രണ്ടു പേരും നന്നാവുന്നത്.“

ശ്രീ said...

ആരുമില്ലേ ഇവിടെ?

കാപ്പിലാന്‍ said...

Iam also a fan of Jagathi

lalpthomas@gmail,com

മഴത്തുള്ളി said...

ഹെന്റമ്മച്ചിയേയ്..... ഇതെന്തവാ ഇവടെ നടക്കുന്നത്?? ഞാനും അങ്ങമായേ......

ആവനാഴി said...

അതെ, ഒരു നല്ല നടനാണു ജഗതി. നല്ല റോളുകള്‍ കൊടുത്താല്‍ അദ്ദേഹം ഭംഗിയായി അഭിനയിച്ചു ഫലിപ്പിക്കും. നല്ല കാരക്റ്ററ് റോളുകള്‍ ജഗതി നന്നയി ചെയ്തു കണ്ടിട്ടുണ്ട്.