Wednesday, May 7, 2008

രമണന്‍-കിരീടം

കിരീടത്തിലെ രമണന്‍!!

കിരീടം വക്കാത്ത ഈ കോമഡിരാജാവിന്റെ അമണ്ടന്‍ കഥാപാത്രങ്ങളില്‍ ഒന്ന്!!

എന്നുവച്ചാല്‍....ഒന്ന്!!

Sunday, May 4, 2008

ചെല്ലപ്പന്‍-പൂച്ചക്കൊരു മൂക്കുത്തി

(ആദ്യം പോസ്റ്റുചെയ്തതില്‍ എന്തോ കലിപ്പുകള്..അതുകൊണ്ടിത് ദാ വീണ്ടും ചാമ്പണ്!
കിട്ട്യാ ലൂട്ടി..ഇല്ലേ ചട്ടി!!)

ചിത്രം: പൂച്ചക്കൊരു മൂക്കുത്തി ജഗതി ഇതുപോലെ ഒരഞ്ഞൂറെണ്ണമെങ്കിലും ചെയ്തുകാണും.എങ്കിലും നമ്മളെ ചിരിപ്പിക്കാന്‍ കഴിവുള്ള ഒരു വ്യത്യസ്തത ഓരോന്നിലും കാത്തുസൂക്ഷിക്കും! പൂച്ചക്കൊരുമൂക്കുത്തിയിലെ ചെല്ലപ്പനെ ഒന്നുകണ്ടുനോക്കൂ...

Sunday, April 20, 2008

ജഗതിച്ചേട്ടന്റെ തേങ്ങയടി!

‘മീനത്തില്‍ താലികെട്ട്’ എന്ന സിനിമയിലെ ഒരു ‘തേങ്ങയടി’ രംഗം! (പോസ്റ്റിലെ തേങ്ങയടി അല്ല :))

Wednesday, April 16, 2008

ബോയിങ്ങ് ബോയിങ്ങ്


ബോയിങ്ങ് ബോയിങ്ങ് എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലെ കഥാകൃത്തിനെ നമുക്ക് മറക്കാനാകുമോ? സാഹിത്യത്തില്‍ അത്യന്താധുനികമായ പ്രയോഗങ്ങള്‍ വേണമെന്ന എഡിറ്ററുടെ (ശങ്കരാടി) ആവശ്യം പരിഗണിച്ച് അദ്ദേഹം എഴുതുന്ന കഥയിലെ ചില ഭാഗങ്ങള്‍ വായിച്ചു കേള്‍പ്പിയ്ക്കുന്ന ഈ സീന്‍ ഓര്‍ക്കുന്നില്ലേ?

"അപരാഹ്നത്തിന്റെ അനന്തപദങ്ങളുടെ ആകാശനീലിമയില്‍ അവന്‍ നടന്നകന്നു...
ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു...
സീതയുടെ മാറു പിളര്‍ന്ന് രക്തം കുടിച്ചൂ ദുര്യോദനന്‍...
ഗുരുവായൂരപ്പനു ജലദോഷമായിരുന്നു, അന്ന്...
അമ്പലത്തിന്റെ കല്‍‌വിളക്കുകള്‍ തെളിയ്ക്കുന്ന സന്ധ്യയില്‍ അവന്‍ അവളോട് ചോദിച്ചൂ...
ഇനിയും നീ ഇതു വഴി വരില്ലേ? നിന്റെ ആനകളേയും തെളിച്ചു കൊണ്ട്?"

Friday, April 11, 2008

അങ്കക്കലിയേറിയ അമ്മാവന്‍


ഭൂമിയിലെ രാജാക്കന്മാര്‍ എന്ന സിനിമയിലെ അങ്കക്കലിയേറി, ചേകവന്മാരെ വെല്ലുവിളിയ്ക്കുന്ന അമ്മാവന്‍. ഇതില്‍ ജഗതിയുടേത് മാത്രമായ ചില മാ‍നറിസങ്ങള്‍ കാണാം. ഈ വീഡിയോ മിസ്സാക്കരുത്. :)

അറബിക്കഥ സ്റ്റില്‍്സ്

Thursday, April 10, 2008

നാരായണ !!!കൂരാ‍യണ.... !!!!!

പ്രിയ ബുലോഗ ബ്ലഗാക്കളെ നിങ്ങള്‍ക്കായി ഇതാ മലയാളത്തിന്റെ ഹാസ്യ സമ്രാട്ടിന്റെ ഒരു അത്യുഗ്രന്‍ കോമഡി. താളവട്ടത്തിലെ നാരായണന്‍..



ഞാന് അറിയാന് വയ്യാഞ്ഞിട്ടു ചോദിക്കുവാ .താനാരുവാ

നാരായണാ..

കൂരായണ. തനിക്കെ ഒരു വിചാരമുണ്ട്. പോ ഉവ്വെ തനിക്കൊരു വിചാരമുണ്ട് താന് ഏതൊ കോപ്പിലെ രാജാവാണെന്ന്. താനൊരു പുല്ലുമല്ല രണ്ടു ദിവസം ഇംഗ്ലണ്ടിലെ ഏതൊ ഓഅന്തന് റിചാര്ഡ് സായിപ്പിനു അരി വെച്ചു കൊടുത്ത കിട്ടിയ കാശുകൊണ്ട് ഒരു കൊട്ടാരം പണിഞ്ഞു അവിടെ പ്രാന്തന്മാരെ പട്ടാളചിട്ട പഠിപ്പിക്കുന്ന വിവരംകെട്ട പന്ന റാസ്ക്കല് അല്ലയൊ താന്..


തന്നെ ഞാന് പത്തു പറയണമെന്നു വിചാരിച്ചിട്ടു കൊറെക്കാലമായി ..ഹ

ഞങ്ങള് ജോലിക്കാരെ ചിട്ടപഠിപ്പിക്കുന്നതിനു മുന്‍പെ താന് തന്റെ മോളെ നിലക്കു നിര്‍ത്തണം. ഉഹു ഉഹു ഉഹു യൂക്കാലിപ്റ്റസ് മരത്തെ ചുറ്റി പരസ്പരം കളിക്കുന്ന രണ്ട് യുവമിഥുനങ്ങളെ ഞാന് കണ്ടു…ഉഹു ഉഹു ഉഹു തന്റെ മോളും തന്റെ ഹോസ്പിറ്റലിലെ ആ പ്രാന്തനും…

നാരാ‍യണാ അനാവശ്യം പറയരുത്..

അവരുടെ ആവശ്യം തനിക്കെ അനാവശ്യം ആയിരിക്കും.ഞാന് കണ്ടതെ പറഞ്ഞുള്ളു

ഇനി ഒരു മൈക്കും ഒരു സൈക്കിളും ഏടുത്ത് ഞാന് എറങ്ങാന് പോകുവാ..

രവീന്ദ്രാ‍ാ‍ാ‍ാ തന്നെയും തന്റെ മോളെയും ഈ നാട്ടില് നാരായണന് നാറ്റിച്ചില്ലെങ്കില് തന്റെ പേരു തന്റെ പട്ടിക്കു താന് തന്നെ ഇട്ടൊ…

((((((((((ഠപ്പേ))))))))))))) യ്യൊ…..
ങ്ഹെ….....
പോട്ടെ സാര്….

Wednesday, April 9, 2008

ജഗതിയാണ് താരം

പ്രിയ ജഗതി ഫാന്‍സ് ബ്ലഗാ‍ക്കളെ,














ശ്രീ ജഗതി ശ്രീകുമാറിന്റെ വേറിട്ട അഭിനയചാതുര്യത്തെകുറിച്ചും, അദ്ദേഹം ചെയ്ത കഥാപാ‍ത്രങ്ങളെകുറിച്ചും, വീഡിയോ, ചിത്രങ്ങള്‍ എന്നിവ പങ്കുവക്കുന്നതിനുമായി ഇതാ ഒരു ബ്ലോഗ്.

വരുവിന്‍, അംഗമാകുവിന്‍, അര്‍മ്മാദിക്കുവിന്‍.