Wednesday, May 7, 2008

രമണന്‍-കിരീടം

കിരീടത്തിലെ രമണന്‍!!

കിരീടം വക്കാത്ത ഈ കോമഡിരാജാവിന്റെ അമണ്ടന്‍ കഥാപാത്രങ്ങളില്‍ ഒന്ന്!!

എന്നുവച്ചാല്‍....ഒന്ന്!!

Sunday, May 4, 2008

ചെല്ലപ്പന്‍-പൂച്ചക്കൊരു മൂക്കുത്തി

(ആദ്യം പോസ്റ്റുചെയ്തതില്‍ എന്തോ കലിപ്പുകള്..അതുകൊണ്ടിത് ദാ വീണ്ടും ചാമ്പണ്!
കിട്ട്യാ ലൂട്ടി..ഇല്ലേ ചട്ടി!!)

ചിത്രം: പൂച്ചക്കൊരു മൂക്കുത്തി ജഗതി ഇതുപോലെ ഒരഞ്ഞൂറെണ്ണമെങ്കിലും ചെയ്തുകാണും.എങ്കിലും നമ്മളെ ചിരിപ്പിക്കാന്‍ കഴിവുള്ള ഒരു വ്യത്യസ്തത ഓരോന്നിലും കാത്തുസൂക്ഷിക്കും! പൂച്ചക്കൊരുമൂക്കുത്തിയിലെ ചെല്ലപ്പനെ ഒന്നുകണ്ടുനോക്കൂ...

Sunday, April 20, 2008

ജഗതിച്ചേട്ടന്റെ തേങ്ങയടി!

‘മീനത്തില്‍ താലികെട്ട്’ എന്ന സിനിമയിലെ ഒരു ‘തേങ്ങയടി’ രംഗം! (പോസ്റ്റിലെ തേങ്ങയടി അല്ല :))

Wednesday, April 16, 2008

ബോയിങ്ങ് ബോയിങ്ങ്


ബോയിങ്ങ് ബോയിങ്ങ് എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലെ കഥാകൃത്തിനെ നമുക്ക് മറക്കാനാകുമോ? സാഹിത്യത്തില്‍ അത്യന്താധുനികമായ പ്രയോഗങ്ങള്‍ വേണമെന്ന എഡിറ്ററുടെ (ശങ്കരാടി) ആവശ്യം പരിഗണിച്ച് അദ്ദേഹം എഴുതുന്ന കഥയിലെ ചില ഭാഗങ്ങള്‍ വായിച്ചു കേള്‍പ്പിയ്ക്കുന്ന ഈ സീന്‍ ഓര്‍ക്കുന്നില്ലേ?

"അപരാഹ്നത്തിന്റെ അനന്തപദങ്ങളുടെ ആകാശനീലിമയില്‍ അവന്‍ നടന്നകന്നു...
ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു...
സീതയുടെ മാറു പിളര്‍ന്ന് രക്തം കുടിച്ചൂ ദുര്യോദനന്‍...
ഗുരുവായൂരപ്പനു ജലദോഷമായിരുന്നു, അന്ന്...
അമ്പലത്തിന്റെ കല്‍‌വിളക്കുകള്‍ തെളിയ്ക്കുന്ന സന്ധ്യയില്‍ അവന്‍ അവളോട് ചോദിച്ചൂ...
ഇനിയും നീ ഇതു വഴി വരില്ലേ? നിന്റെ ആനകളേയും തെളിച്ചു കൊണ്ട്?"